കൽപ്പറ്റ : വയനാട് സിവിൽ സ്റ്റേഷനിലെ സാമൂഹ്യക്ഷേമ ഓഫീസിൽ തീപിടുത്തം.ഇന്നലെ രാത്രി പത്തരയോടെയുണ്ടായ തീപിടുത്തത്തിൽ, കമ്പ്യൂട്ടറും ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരയും കത്തി നശിച്ചു.അഗ്നിബാധ ആദ്യം കണ്ട ഹോംഗാർഡാണ് ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചത്.
അധികം വൈകാതെ അഗ്നിശമന സേനാ വിഭാഗമെത്തി തീ കെടുത്തി.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.











