ഡൽഹി : 2030-ഓടെ ഇന്ത്യൻ റെയിൽവേയുടെ കാർബൺ പ്രസരണം പൂജ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ.ഇതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ റെയിൽവേ ആരംഭിച്ചു കഴിഞ്ഞു എന്നും ഗോയൽ വ്യക്തമാക്കി.
“ഇന്ത്യൻ റെയിൽവേ ഏതാണ്ട് എട്ട് ബില്യൺ യാത്രക്കാരെയും, 1.2 ബില്യൺ ടൺ ചരക്കുമാണ് പ്രതിവർഷം ഓരോ സ്ഥലങ്ങളിൽ എത്തിക്കുന്നത്.2030-ഓടെ ഇന്ത്യൻ റെയിൽവേയുടെ അന്തരീക്ഷത്തിലേക്കുള്ള കാർബൺ പ്രസരണം പൂജ്യമാകും.ഇപ്രകാരം ആകുന്ന ലോകത്തിലെ ആദ്യ റെയിൽവേ സംവിധാനമായി ഇന്ത്യൻ റെയിൽവേ മാറും” എന്നാണ് പിയൂഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചത്.യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യയുടേത്.
By 2030 we will be a net-zero railway, our carbon emission will be zero.
Indian Railways transports nearly 8 billion passengers and 1.2 billion tonnes of freight every year.
Ours will be the world's first Railways of this scale to go green. pic.twitter.com/x08SmseRrP
— Piyush Goyal (मोदी का परिवार) (@PiyushGoyal) August 26, 2020
Discussion about this post