ഭുവനേശ്വർ : കോവിഡ് രോഗബാധ മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് 200 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്.
ജില്ലാ കളക്ടർമാർ അടക്കമുള്ള ഗവൺമെന്റ് ഉദ്യോഗസ്ഥരടങ്ങുന്ന വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രി ഈ തീരുമാനമെടുത്തത്.
ദരിദ്രർക്കായിരിക്കും പാക്കേജിൽ പ്രാഥമിക പരിഗണന.വനിതാ സ്വയം സഹായ സംഘങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും സർക്കാർ ധനസഹായം ലഭിക്കും.441 പേർ മരണമടഞ്ഞ ഒഡീഷയിൽ നിലവിൽ 24,295 ആക്ടീവ് കേസുകളാണ് ഉള്ളത്.
Discussion about this post