ആൻഡമാൻ നിക്കോബാർ ദ്വീപിലെ ഗ്രേറ്റ് ആൻഡമാനീസ് ഗോത്രത്തിലുള്ള അഞ്ച് പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്.ഇതേ തുടർന്ന്, ആൻഡമാൻ അധികാരികൾ ഗോത്രത്തിലുള്ള സകലരെയും പരിശോധനയ്ക്ക് വിധേയരാക്കി.
ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനമായ പോർട്ട്ബ്ലയറിനു സമീപമുള്ള ദ്വീപിലാണ് വംശനാശോന്മുഖരായ ഗ്രേറ്റ് ആൻഡമാനീസ് ഗോത്രക്കാർ ജീവിക്കുന്നത്.ആകെ അമ്പതിലധികം പേർ മാത്രമേ ഈ ഗോത്രത്തിൽ അവശേഷിക്കുന്നുള്ളൂ.ഇവരിൽ നിന്നും, ജരാവാ ഗോത്രത്തിലേക്കും, ലോകത്തിലെ ഏറ്റവും പ്രാകൃത ജനതയായ സെന്റിനെൽ വർഗക്കാരിലേക്കും രോഗം പടരാതെ തടയാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ നിയോഗിച്ച ആരോഗ്യപ്രവർത്തകർ
Discussion about this post