എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഭദ്രമാണെന്ന് മകനും ഗായകനുമായ എസ് പി ചരണ്‍. എസ്പിബിയുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ സംഘവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ചരണ്‍ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
‘അപ്പയുടെ ആരോഗ്യസ്ഥിതി സ്റ്റേബിള്‍ ആണ്. അദ്ദേഹം ഇപ്പോള്‍ മടങ്ങിവരവിന്റെ പാതയിലാണ്. ഇപ്പോഴത്തെ അവസ്ഥ ഒരുപാട് പ്രതീക്ഷ പകരുന്നുണ്ട്.’
‘അപ്പയ്ക്ക് ഫിസിയോതെറപ്പി ആരംഭിച്ചിട്ടുണ്ട്. അപ്പയുടെ ആരോഗ്യകാര്യത്തില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തുന്ന ആശുപത്രി അധികൃതരോടും ആരോഗ്യ പ്രവര്‍ത്തകരോടും അകമഴിഞ്ഞ് നന്ദി അറിയിക്കുകയാണ്’.- ചരണ്‍ പറഞ്ഞു.
ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററിലാണ് എസ് പി ബാലസുബ്രഹ്മണ്യം ചികിത്സയില്‍ക്കഴിയുന്നത്. ഓഗസ്റ്റ് 5നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ചെറിയ തോതില്‍ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു എന്ന് അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് 13ന് ആരോഗ്യനില വഷളാവുകയും അതിതീവ്രപരിചരണ വിഭാഗത്തിലേയ്ക്കു മാറ്റുകയുമായിരുന്നു.
https://www.instagram.com/p/CEZFDzAh4I-/?utm_source=ig_embed&utm_campaign=embed_video_watch_again
Discussion about this post