ഡൽഹി : കോവിഡ് അൺലോക്ക് നാലാംഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.ഇതു സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
സംസ്ഥാനങ്ങൾക്ക് മെട്രോ സർവീസ് തുടങ്ങാൻ അനുമതി നൽകി. സെപ്റ്റംബർ 7 മുതൽ പ്രത്യേക കോഴി പ്രോട്ടോക്കോൾ പാലിച്ച് സർവീസ് നടത്താൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.സാംസ്കാരിക-കായിക-വിനോദ-സാമൂഹിക-ആത്മീയ-രാഷ്ട്രീയ യോഗങ്ങൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.ഇത്തരം യോഗങ്ങളിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം.മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും നിർബന്ധമാണ്.എല്ലാവരും തെർമൽ പരിശോധന നടത്തണമെന്നും സർക്കാർ അറിയിച്ചു.സെപ്റ്റംബർ 21 മുതൽ ഓപ്പൺ തിയറ്ററുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.സിനിമ തീയറ്ററുകളും, കോളേജുകളും തുറക്കില്ല.സ്കൂളുകളും, സ്വിമ്മിംഗ് പൂളുകളും തുറക്കാൻ സെപ്റ്റംബർ 30 വരെ അനുമതിയില്ല.വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസിൽ ആയി 50% അധ്യാപകരെ വരാൻ അനുവദിക്കും.
ഐടിഐകൾ, ഹ്രസ്വ കാല പരിശീലന കേന്ദ്രങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പിജി ഗവേഷക വിദ്യാർത്ഥികൾക്ക് ലാബുകളിൽ പ്രവേശനത്തിന് അനുമതി നൽകിയിട്ടുണ്ട്.സംസ്ഥാനത്തിനകത്തെയും അന്തർസംസ്ഥാന യാത്രകൾക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും നിർദ്ദേശിച്ചെങ്കിലും, 10 വയസ്സിന് താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവർക്ക് യാത്രാ വിലക്ക് തുടരും.
Discussion about this post