കൊച്ചി : കൊച്ചി മെട്രോ സെപ്റ്റംബർ 7 മുതൽ സർവീസ് ആരംഭിക്കുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു.അൺലോക്ക് 4.0യുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച ഇളവുകൾക്കനുസരിച്ചാണ് മെട്രോ തുറക്കാൻ തീരുമാനിച്ചത്.
രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ 20 മിനിറ്റ് ഇടവേളയിലാണ് ആദ്യഘട്ടത്തിൽ മെട്രോ സർവീസ് ആരംഭിക്കുക.ഓരോ സ്റ്റേഷനിലും 20 സെക്കൻഡ് വീതം നിർത്തിയിട്ട് വായുസഞ്ചാരം ഉറപ്പാക്കിയായിരിക്കും ട്രെയിൻ യാത്ര തുടരുക.തൈക്കുടത്തു നിന്നും ആലുവയിൽ നിന്നുമുള്ള അവസാന ട്രിപ്പ് രാത്രി 8 മണിക്ക് പുറപ്പെടും.സാമൂഹിക അകലം പാലിച്ച് യാത്രക്കാർക്ക് ഇരിക്കാനുള്ള സീറ്റുകൾ അടയാളപ്പെടുത്തിയിരിക്കുമെന്ന് കെഎംആർഎൽ എം.ഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.
Discussion about this post