ശ്രീനഗർ : ശ്രീനഗർ ഘോഷയാത്രക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പെല്ലറ്റ് ഗൺ പ്രയോഗിച്ച് പോലീസ്. വെടിവെപ്പിൽ 19 പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച നടന്ന മുഹറം ഘോഷയാത്രയിലാണ് സംഘർഷമുണ്ടായത്.
കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കേ, അനുവാദം വാങ്ങാതെ നിയമം ലംഘിച്ച് നടത്തിയ ഘോഷയാത്ര, നഗരത്തിലെ ബെമിന ചൗക്കിലെത്തിയപ്പോൾ പോലീസ് അവരെ പിരിച്ചുവിടാൻ നോക്കി.പക്ഷേ, ക്ഷുഭിതരായ ആൾക്കാർ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.ഇതേ തുടർന്നാണ് പോലീസ് പെല്ലറ്റ് ഗൺ പ്രയോഗിച്ചത്. സംഭവത്തെ തുടർന്ന് ഞായറാഴ്ച ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ലാൽ ചൗക്കിലും സാദിബാൽ മേഖലയിലും പോലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post