സിക്കിമിന് സമീപമുള്ള ഡോക്ലാം അതിർത്തിയിൽ സൈനിക നീക്കം ശക്തമാക്കി ചൈന.ഇന്ത്യയുമായി സംഘർഷം നടന്ന പ്രദേശങ്ങളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.ഡിട്രെസ്‌ഫ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഹാൻഡിൽ ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വിട്ടു.
ചൈന, ഭൂട്ടാൻ, ഇന്ത്യ എന്നീ മൂന്ന് രാഷ്ട്രങ്ങളുടെയും സംയുക്ത അതിർത്തി മേഖലയാണ് ഡോക്ലാം.2017ലും ഈ വർഷവും ഇവിടെ ഇന്ത്യയും ചൈനയും തമ്മിൽ ശക്തമായ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.ഗാൽവാനിലെ സൈനികർ തമ്മിലുണ്ടായ പോരാട്ടത്തിനു ശേഷം സംഘർഷങ്ങൾ വർദ്ധിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ഈ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ വിന്യാസം എന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post