ബംഗളുരു : ലഷ്കർ -ഇ-ത്വയ്‌ബയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കുറ്റത്തിന് സൗദി അറേബ്യയിൽ നിന്നും നാടുകടത്തപ്പെട്ട ഇന്ത്യൻ ഡോക്ടറെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. സൗദിയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ.സബീൽ അഹമ്മദിനെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗൗ വിമാനത്താവളത്തിൽ 2007-ലുണ്ടായ ചാവേർ ആക്രമണത്തിൽ ഉൾപ്പെട്ടിരുന്ന എയറോനോട്ടിക്കൽ എഞ്ചിനീയർ കഫീൽ അഹമ്മദിന്റെ സഹോദരനാണ് ഇയാൾ.
സൗദി അറേബ്യയിൽ നിന്നും ന്യൂഡൽഹിയിലേക്ക് എത്തിയപ്പോഴാണ് സബീലിനെ എൻഐഎ അറസ്റ്റ് ചെയ്തത്.ഇയ്യാൾക്കെതിരെ ജാമ്യമില്ലാ വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.കോളമിസ്റ്റ് പ്രതാപ് സിംഹയെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിൽ 2012-ൽ 25 പേർക്കെതിരെ ബംഗളുരു പോലീസ് എഫ്ഐആർ ഫയൽ ചെയ്തിരുന്നു.ആ 25 പേരിലൊരാൾ കൂടിയാണ് ഡോ. സബീൽ അഹമ്മദ്. കർണാടകയിലെ മൈസൂരിൽ നിന്നുള്ള ബിജെപി ലോകസഭാംഗമാണ് നിലവിൽ പ്രതാപ് സിംഹ.
Discussion about this post