സിഡ്‌നി : കോവിഡിനെതിരെ ഓക്സ്ഫോർഡും ആസ്ട്ര സെനക്കയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിനെതിരെ പ്രതിഷേധവുമായി ഓസ്ട്രേലിയയിൽ മതനേതാക്കൾ.കോവിഡ് പ്രതിരോധ വാക്സിനിൽ ഗർഭസ്ഥശിശുവിന്റെ കോശങ്ങളുണ്ടെന്നാണ് മതനേതാക്കളുടെ വാദം.അതു കൊണ്ടു തന്നെ ഇസ്ലാം മത വിശ്വാസ പ്രകാരം ഈ വാക്സിൻ വിലക്കപ്പെട്ടതാണെന്നും അവർ പറഞ്ഞു.വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് വിവാദ പ്രസ്താവനകളുമായി മതനേതാക്കൾ രംഗത്ത് വന്നിട്ടുള്ളത്.
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാക്സിൻ പരീക്ഷണം ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പുരോഗമിക്കുകയാണ്.വാക്സിൻ പരീക്ഷണം വിജയിച്ചു കഴിഞ്ഞാൽ അവ നിർമിക്കുന്നതിനായി ഓക്സ്ഫോർഡും ആസ്ട്ര സെനക്കയും തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയുടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനെയാണ്.വാക്സിൻ വൻതോതിൽ ഉല്പാദിപ്പിക്കുന്നതിനായി രാജ്യത്ത് സജ്ജീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.












