ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന പാതയില്‍ മായത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഇന്ത്യ ദു:ഖിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
2014ൽ പ്രധാനമന്ത്രി പദവിയിലെത്തിയ ആദ്യ നാൾ പ്രണബ് മുഖർജി നൽകിയ അനുഗ്രഹവും പിന്തുണയും ഈ അവസരത്തിൽ ഓർമ്മിക്കുന്നതായി നരേന്ദ്ര മോദി പറഞ്ഞു. മികച്ച രാഷ്ട്രതന്ത്രജ്ഞനും പണ്ഡിതനുമായിരുന്ന അദ്ദേഹം ബഹുമുഖ വ്യക്തിത്വമായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
‘പ്രണബ് മുഖർജിയുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. ഓം ശാന്തി.‘ ഇപ്രകാരമാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് അവസാനിക്കുന്നത്.
Discussion about this post