ന്യൂഡൽഹി : ആറ് പിനാക റോക്കറ്റ് റെജിമെന്റ് കൂടി സ്വന്തമാക്കാൻ പ്രതിരോധ മന്ത്രാലയം കരാറൊപ്പിട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്കിങ് ഇന്ത്യ പദ്ധതിയുടെ കീഴിൽ നിർമ്മിക്കുന്ന പിനാക റോക്കറ്റ് ലോഞ്ചറുകൾ തദ്ദേശീയമായി നിർമ്മിക്കാൻ 2,580 കോടി രൂപയുടെ കരാറിലാണ് മന്ത്രാലയം ഒപ്പു വെച്ചത്.
ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, ടാറ്റാ പവർ കമ്പനി ലിമിറ്റഡ്, ലാർസൻ & ടുബ്രോ എന്നീ കമ്പനികളാണ് പിനാക നിർമ്മിക്കുന്നത്.ഭഗവാൻ പരമശിവന്റെ വില്ലിനെ നാമമാണ് പിനാക.75 മുതൽ 120 കിലോമീറ്റർ ദൂരപരിധി വരെ പ്രഹരശേഷിയുള്ളതാണ് പിനാക റോക്കറ്റ് ലോഞ്ചറുകൾ.ആറു റെജിമെന്റിലും കൂടി 114 ലോഞ്ചറുകൾ ഉണ്ടാകും.ഇന്ത്യയുടെ കരസേന അതിർത്തിയിൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇവയുടെ നിർമ്മാണം.2024-ഓടെ ഇവ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് കരുതപ്പെടുന്നത്.









Discussion about this post