കോട്ടയം: ഓണ സന്ദേശത്തിൽ വാമനനെ അവഹേളിച്ച സംഭവത്തിൽ കോട്ടയം നെടുംകുന്നം സെൻ്റ് തെരേസാസ് ഹൈസ്കൂൾ പ്രധാന അധ്യാപികയായ സിസ്റ്റർ ദിവ്യ മാപ്പു പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് മാപ്പുപറഞ്ഞത്.
വിദ്യാർത്ഥികൾക്ക് അയച്ച സന്ദേശത്തിൽ വാമനമൂർത്തിയെ സംബന്ധിച്ച് പരാമർശം എൻ്റെ അറിവില്ലായ്മയായിരുന്നു. ഇതിൻ്റെ ഫലമായി ഹിന്ദുസമൂഹത്തിനു ഉണ്ടായ മനോവേദന ഞാൻ മനസ്സിലാക്കികൊണ്ട് ഞാൻ മാപ്പു ചോദിക്കുന്നു എന്നാണ് സിസ്റ്റർ വീഡിയോയിലൂടെ വ്യക്തമാക്കിയത്.
സിസ്റ്റർ ദിവ്യയ്ക്കെതിരെ ഹിന്ദു ഐക്യവേദി കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
മാത്രമല്ല സെൻ്റ് തെരേസാസ് ഹൈസ്കൂളിന് മുന്നിലും ഹിന്ദു ഐക്യവേദി പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനെ തുടർന്നാണ് തനിക്ക് പറ്റിയ തെറ്റിന് ദിവ്യ മാപ്പപേക്ഷിച്ചത്.
https://www.facebook.com/rvbabu.babu.9/videos/3243498262434495/
Discussion about this post