ന്യൂഡൽഹി : നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എഴുതാൻ ജാമ്യം വേണമെന്നാവശ്യപ്പെട്ട് പുൽവാമ ഭീകരാക്രമണ കേസിലെ പ്രതി.പ്രതികളിലൊരാളായ വൈസുൽ ഇസ്ലാമാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.ഈ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും. അതേ സമയം, ഈ അപേക്ഷയെ എന്തുവിലകൊടുത്തും എതിർക്കുമെന്ന് വ്യക്തമാക്കി ദേശീയ അന്വേഷണ ഏജൻസി അഭിഭാഷകൻ വിപിൻ കൽറ രംഗത്തു വന്നിട്ടുണ്ട്.
പുൽവാമ ഭീകരാക്രമണ കേസിൽ ആഗസ്റ്റ് 25നാണ് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിലുള്ളത് പാകിസ്ഥാന്റെ നിർദ്ദേശപ്രകാരം ബോംബാക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 19 പേരുടെ പേരാണ്. കേസിലെ അടുത്ത വാദം സെപ്റ്റംബർ 15 ന് നടക്കും.
Discussion about this post