ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് കോവിഡ് സ്ഥിരീകരിച്ചു.നെയ്മർ ഉൾപ്പെടെ പിഎസ്ജി ക്ലബ്ബിലെ മൂന്ന് താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.ഇതേ തുടർന്ന്, ക്ലബ്ബിലെ താരങ്ങളെല്ലാം ക്വാറന്റൈനിലാണെന്നും വരും ദിവസങ്ങളിൽ കോവിഡ് പരിശോധന തുടരുമെന്നും പിഎസ്ജി ക്ലബ് അറിയിച്ചിട്ടുണ്ട്.ട്വിറ്ററിലൂടെയാണ് ക്ലബ് ഇക്കാര്യം പുറത്തു വിട്ടത്.
നെയ്മറെ കൂടാതെ എയ്ഞ്ചൽ ഡി മരിയ, ലിയാഡ്രോ പരേഡ്സ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നതാണ് സൂചനകൾ.ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിന് ശേഷം താരങ്ങൾ അവധി ആഘോഷിക്കാൻ ഇബിസാ ദ്വീപിൽ പോയതായി റിപ്പോർട്ടുകളുണ്ട്.ഇവിടെ നിന്നാണ് താരങ്ങൾക്ക് രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്.










