ഇടുക്കി : തൊടുപുഴയിൽ കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി.50 കിലോ കഞ്ചാവും 10 കുപ്പി ഹാഷിഷ് ഓയിലുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ബൈപ്പാസിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. വാഹനം ഓടിച്ചിരുന്ന കരിമണ്ണൂർ സ്വദേശി ഹാരിസ്, തൊടുപുഴ സ്വദേശി മാർട്ടിൻ എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.പിടികൂടുമെന്നായപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഹാരിസിനെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ കീഴടക്കിയത്.ഒരു കിലോയുടെ 50 പൊതികളാക്കി കാറിന്റെ ഡിക്കിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.ഇതിന് വിപണിയിൽ ഇരുപതിനായിരത്തോളം രൂപ വില വരും.ഡോറിൽ രഹസ്യഅറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ. ഇതിന്റെ വില ഇനിയും കണക്കാക്കിയിട്ടില്ല.പിടിയിലായ മാർട്ടിൻ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അധികൃതർ വെളിപ്പെടുത്തി.
Discussion about this post