കോഴഞ്ചേരി: ഡി.വൈ.എഫ്.ഐ. കോഴഞ്ചേരി ബ്ലോക്ക് ഭാരവാഹിയും പാർട്ടി ലോക്കൽ കമ്മിറ്റിയംഗവുമായ നേതാവിന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റംഗമായ വനിതാ നേതാവിന്റെ ഭർത്താവിൻരെ മർദ്ദനം. തിരുവോണത്തിന് രണ്ട് ദിവസം മുമ്പ് കോഴഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിന് മുമ്പിലെ ടി.കെ.റോഡിൽവച്ചായിരുന്നു മർദനം
പിന്നാലെ വനിതാ നേതാവ് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം, കോഴഞ്ചേരി ഏരിയാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി എന്നിവരെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞതായും പറയുന്നു. ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തിൽ വന്ന തനിക്ക് നേരെ യുവനേതാവ് സദാചാരപ്പോലീസ് ചമഞ്ഞു എന്ന് വനിതാ നേതാവ് പരാതി പറഞ്ഞതായാണ് അറിയുന്നത്.
Discussion about this post