റഷ്യയിൽ നിന്നും എ.കെ -47 203 റൈഫിളുകൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ റഷ്യ സന്ദർശന വേളയിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്. ഇന്ത്യൻ സ്മോൾ ആംസ് സിസ്റ്റം (ഇൻസാസ്) 5.56×45 എംഎം അസോൾട്ട് റൈഫിളുകൾക്ക് പകരമായാണ് കലാഷ്നിക്കോവ് കുടുംബത്തിലെ അത്യാധുനിക എകെ -47 203 റൈഫിളുകളെത്തുന്നത്.
നിലവിൽ, ഇന്ത്യൻ സൈന്യത്തിനാവശ്യം 7,70,000 റൈഫിളുകളാണ്.ഇതിൽ 1,00,000 എണ്ണം റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യാനും ബാക്കിയുള്ളത് ഇന്ത്യയിൽ നിർമ്മിക്കാനുമാണ് ഉദ്ദേശിച്ചിട്ടുള്ളത്.ഇന്തോ -റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരഭമായിരിക്കും എകെ -47 203 റൈഫിളുകൾ നിർമിക്കുക. ഓരോ റൈഫിൾ നിർമിക്കാനും ഏകദേശം 1,100 യുഎസ് ഡോളർ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post