മോസ്കോ : ചൈനയുമായി അടുത്ത ബന്ധം പുലർത്തുന്ന പാകിസ്ഥാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നൽകി റഷ്യ.ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ സെർജെ ഷോയ്ഗുവും ഇന്ന് മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയിലാണ് പാകിസ്ഥാന് ആയുധങ്ങൾ വിൽക്കില്ലെന്ന് റഷ്യ ഉറപ്പു നൽകിയത്.ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന റഷ്യയുടെ കാവ്കാസ് -2020 സൈനിക അഭ്യാസത്തിൽ നിന്നും ഇന്ത്യ പിന്മാറിയിരുന്നു. ഇതോടെയാണ് റഷ്യ മാറി ചിന്തിക്കാനാരംഭിച്ചത്.
ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാജ് നാഥ് സിംഗ് റഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അതിനു ശേഷം, പ്രതിരോധ, സുരക്ഷാ മേഖലകളിലുള്ള ഇരുരാജ്യങ്ങളുടെയും സഹകരണം ഇനിയും തുടരുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. കൂടിക്കാഴ്ചയിൽ ഇന്ത്യയും റഷ്യയും തമ്മിൽ രാജ്യസുരക്ഷയിലും സമാധാനത്തിലുമടക്കം നിരവധി മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന ഗൗരവ ചർച്ചകൾ നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Discussion about this post