ലക്നൗ : ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ മുൻവർഷത്തേക്കാളും 10 സ്ഥാനം കടന്ന് രണ്ടാം സ്ഥാനത്തെത്തി ഉത്തർപ്രദേശ്.കഴിഞ്ഞ ദിവസം ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ട്രേഡ് പുറത്തു വിട്ട വാർഷിക റാങ്കിങിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.തുടർച്ചയായ മൂന്നാം തവണയും ആന്ധ്രാ പ്രദേശാണ് ഒന്നാം സ്ഥാനത്തുള്ളത്.കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തെലങ്കാന ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് നീങ്ങി.
പ്രധാനമന്ത്രിയുടെ ‘ആത്മനിർഭർ ഭാരത്’ എന്ന ആശയം സഫലമാക്കാൻ കഠിനമായി പരിശ്രമിക്കുന്നതിനാലാണ് ഇത്തവണ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞതെന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.യോഗി സർക്കാർ സംരംഭകർക്ക് അനുവദിച്ചു നൽകിയ സഹായങ്ങളെല്ലാം നല്ല രീതിയിൽ സംസ്ഥാനം വിനിയോഗിക്കുന്നുവെന്നതിന്റെ തെളിവാണ് റാങ്കിങിലെ ഈ പുരോഗതി.ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ മുൻനിര സംസ്ഥാനങ്ങളെ പിന്തള്ളിയാണ് ഉത്തർപ്രദേശ് രണ്ടാം സ്ഥാനത്തെത്തിയത്.
Discussion about this post