ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്വാര ജില്ലയിലാണ് സംഭവം.
നിയന്ത്രണ രേഖക്ക് സമീപം നൗഗാം സെക്ടറിലെ സൈനിക പോസ്റ്റിന് നേരെ മോര്‍ട്ടാര്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രകോപനമില്ലാതെ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തിന് തക്കതായ മറുപടി നല്‍കിയെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
Discussion about this post