കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ പ്രഷര്‍ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 36 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. കരുവാരകുണ്ട് സ്വദേശി ടി ഹംസ (35) യില്‍ നിന്നാണ് 36 ലക്ഷം രൂപ വില വരുന്ന 700 ഗ്രാം സ്വര്‍ണം പിടിച്ചത്.
പുലര്‍ച്ചെയാണ് സ്പൈസ് ജെറ്റ് വിമാനത്തില്‍ ഇയാള്‍ എത്തിയത്. ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. എന്‍ എസ് രാജി, സൂപ്രണ്ടുമാരായ സി ഗോകുല്‍ദാസ്, ഗണപതി പോറ്റി, ഇന്‍സ്പെക്ടര്‍മാരായ പ്രമോദ്, നരസിംഹ നായിക്, പ്രണയ്കുമാര്‍, ശിവാനി, ഹെഡ് ഹവില്‍ദാര്‍ പി എസ് ചന്ദ്രന് എന്നിവരാണ് പിടികൂടിയത്.
Discussion about this post