പ്യോങ്യാങ് : കോമയിലാണെന്ന പ്രചരണങ്ങൾക്ക് വിരാമമിട്ട് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്.കൊടുങ്കാറ്റ് ബാധിച്ച തീരപ്രദേശങ്ങൾ സന്ദർശിക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത് എന്നാണ് സർക്കാർ മാധ്യമങ്ങൾ പറയുന്നത്.കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പുറത്തുവിട്ട ചിത്രങ്ങളിൽ വെള്ള ഷർട്ടും തവിട്ടുനിറത്തിലുള്ള പാന്റും ഇട്ടാണ് 36കാരനായ കിം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇത് രണ്ടാം തവണയാണ് കിമ്മിന്റെ ആരോഗ്യനിലയെക്കുറിച്ച് കുപ്രചരണങ്ങൾ ഉണ്ടാവുന്നത്.
ഉത്തര ദക്ഷിണ കൊറിയൻ തീരങ്ങളെ തകർത്തു തരിപ്പണമാക്കിയ മെയ്സാക്ക് ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് വീടുകൾ ഛിന്നഭിന്നമായി. നിരവധി പേർക്ക് ജീവഹാനി സംഭവിച്ചുവെന്ന് അറിഞ്ഞപ്പോഴാണ് കിം ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.കൊടുങ്കാറ്റിന്റെ വിവരം മുൻകൂട്ടി അറിയുന്നതിൽ പരാജയപ്പെട്ടതിനാൽ നിരവധി കാലാവസ്ഥാ ശാസ്ത്രജ്ഞർ കിമ്മിന്റെ അപ്രീതിക്ക് ഇരയായിട്ടുണ്ട്.
Discussion about this post