ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് കേന്ദ്രമന്ത്രി എസ് ജയശങ്കർ റഷ്യലെത്തി. റഷ്യയിലെ ഇന്ത്യൻ അംബാസിഡറും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നതായി റഷ്യയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. 4 ദിവസം നീണ്ടു നിൽക്കുന്ന യോഗത്തിനിടെ നാളെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷനിലെ പ്രധാന അംഗങ്ങളാണ് ഇന്ത്യയും ചൈനയും. പ്രധാനമായും ഇന്ത്യ -ചൈന അതിർത്തിയിൽ ഇപ്പോൾ നിലനിൽക്കുന്ന സംഘർഷാവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തുന്നത്. ദിവസങ്ങൾക്കു മുമ്പ് ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മോസ്കോയിൽ എത്തിയിരുന്നു.
Discussion about this post