ഡല്‍ഹി: കങ്കണ റണൗത്തിന് പിന്തുണയുമായി എല്‍ജെപി നേതാവ് ചിരാംഗ് പസ്വാന്. എല്ലാ ദേശസ്നേഹികളും കങ്കണയ്ക്കൊപ്പമാണെന്ന് ചിരാംഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘എല്ലാ ദേശസ്നേഹികളും കങ്കണയ്ക്കൊപ്പമാണ്. ബോളിവുഡിലെ സത്യങ്ങള്‍ വെളിപ്പെടുത്തലും, ബീഹാറിലെ ഒരു പൗരന്റെ നീതിക്കായുള്ള പോരാട്ടവും കങ്കണയെ ആളുകള്‍ക്കിടയില്‍ ശത്രുവാക്കി മാറ്റിയിരിക്കുന്നു. അവരും ഇന്ത്യയുടെ മകളാണ്. മുംബൈയിലെയും ബീഹാറിലെയും ഉത്തരേന്ത്യയിലെയും മുഴുവന്‍ ജനങ്ങളും കങ്കണയ്ക്കൊപ്പം നില്‍ക്കണമെന്ന് അപേക്ഷിക്കുകയാണ്’. ചിരാംഗ് പസ്വാന് ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യന്‍ ഭരണ ഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്രയും ഇന്ന് കങ്കണയ്ക്ക് സംഭവിച്ചത് എതിരഭിപ്രായം ഉയര്‍ത്തുന്ന ഏതൊരാള്‍ക്കും സംഭവിക്കാം. മുംബൈ നഗരം എല്ലാവരുടെയും സംഭാവനകളാല്‍ നിര്മ്മിച്ചെടുത്തതാണെന്നും ആരുടെയും തറവാട്ട് സ്വത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post