ലഡാക് : അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന.പാൻഗോങ്സോ തടാകത്തിൽ റോന്തുചുറ്റുന്ന ചൈനീസ് ട്രോളിങ് ബോട്ടുകൾ ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്ന് റിപ്പോർട്ടുകൾ.ബോട്ടുകൾ ഇന്ത്യൻ തീരത്തേക്ക് അടുത്തെങ്കിലും, സായുധരായ ഇന്ത്യൻ സൈനികരെ കണ്ടു ചൈനീസ് പട്രോളിംഗ് സംഘം തിരിച്ചു പോവുകയായിരുന്നു.കിഴക്കൻ ലഡാക്കിലെ ഫിംഗർ നാലിലാണ് രണ്ട് പട്രോളിങ് ബോട്ടുകൾ അതിർത്തി ലംഘിച്ചു കടക്കാൻ ശ്രമിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നതെന്ന് ലഡാക് സൈനികവൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച രാത്രി 50 പേരോളം വരുന്ന ചൈനീസ് സൈനികർ മുഖേർപാരി മലകൾ കൈയടക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും ഇന്ത്യൻ സൈനികരുടെ കനത്ത പ്രതിരോധത്തിൽ പരാജിതരായി പിൻവാങ്ങുകയായിരുന്നു.ചുഷുൽ മേഖലയിലെ തന്ത്രപ്രധാനമായ ഉയർന്ന പ്രദേശമാണ് മുഖേർപാരി മലകൾ. സംഭവത്തെ തുടർന്ന് കനത്ത ജാഗ്രതയിലാണ് ഇന്ത്യൻ പട്ടാളക്കാർ.
Discussion about this post