ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിന്തകൾ വ്യക്തമാക്കുന്ന ‘റേജ്’ എന്ന പുസ്തകത്തിലെ ഉദ്ധരണികൾ പുറത്ത്.കിങ് ജോങ് ഉൻ ട്രംപിനോട് തന്റെ അമ്മാവനെ കൊലപ്പെടുത്തിയതെങ്ങിനെയാണ് എന്ന കാര്യം വെളിപ്പെടുത്തിയിരുന്നുവെന്നാണ് പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. ഡൊണാൾഡ് ട്രംപിന്റെ ഭരണ കാലഘട്ടത്ത് നടന്നിട്ടുള്ള സംഭവങ്ങളെക്കുറിച്ച് പുളിറ്റ്സർ ജേതാവായ ബോബ് വുഡ്വാർഡെന്ന മാധ്യമപ്രവർത്തകൻ തയ്യാറാക്കിയ പുസ്തകമാണ് ‘റേജ്’.
ഡൊണാൾഡ് ട്രംപുമായി ബോബ് വുഡ്വാർഡ് നടത്തിയ 18 ഇന്റർവ്യൂകളുടെ അടിസ്ഥാനത്തിലാണ് ബോംബ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കിം ജോങ് ഉന്നുമായി 2018- ൽ ആദ്യ കൂടിക്കാഴ്ച നടത്തിയപ്പോൾ കിം ട്രംപുമായി നല്ലൊരു ബന്ധം സ്ഥാപിച്ചിരുന്നു. തന്റെ അമ്മാവനെ കൊലപ്പെടുത്തിയതെങ്ങിനെയാണ് എന്നതുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ട്രംപിനോട് ഉത്തര കൊറിയൻ പ്രസിഡന്റ് പറഞ്ഞിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തിയതായി പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.











