കൊച്ചി: നൈജീരിയയില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തിയ ബാലന് എബോള രോഗമെന്ന് സംശയം. ഇതേ തുടര്‍ന്ന് ഒമ്പത് വയസുകാരനായ ബാലനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നൈജീരിയയില്‍ നിന്നും എത്തിയ ഔള്‍ സെയ്നാഥിനെയാണ് രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി മാറ്റിയത്. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ദുബായിയില്‍ നിന്നുമാണ് നെടുമ്പാശേരിയില്‍ എത്തിയത്. എബോളരോഗമാണെന്ന സംശയത്തെത്തുടര്‍ന്ന് ഇവിടെ കര്‍ശന സുരക്ഷിതത്വമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post