വാഷിംഗ്ടണ്‍: ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാന് എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത പ്രസ്താവന. പാകിസ്ഥാന്റെ നിയന്ത്രണത്തിലുളള ഒരു പ്രദേശവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ആ രാജ്യം ഉറപ്പാക്കേണ്ടതുണ്ടെന്നും ഇതിനായി പാകിസ്ഥാന് സത്വര നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മുംബൈ, പത്താന്‍കോട് വ്യോമതാവളം എന്നിവിടങ്ങളിലെ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരാന്‍ പാകിസ്ഥാന് തയ്യാറാവണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഈമാസം 9,10 തീയതികളില്‍ നടന്ന ഇന്ത്യ- യു എസ് കൗണ്ടര്‍ ടെററിസം ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പതിനേഴാമത് യോഗത്തിനുശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
അതിര്‍ത്തി കടന്നുളള ഭീകരപ്രവര്‍ത്തനങ്ങളെയും ഇരുരാജ്യങ്ങളും ശക്തമായി അപലപിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്കുളള പിന്തുണ അമേരിക്ക ആവര്‍ത്തിക്കുകയും ചെയ്തു. ഭീകര സംഘങ്ങള്‍ക്കുളള ധനസഹായം ലഭിക്കുന്നത് അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ഭീകരപ്രവര്‍ത്തനം അവസാനിപ്പിച്ചവരെ പുനരധിവസിക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്തു. ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് ജോയിന്റ് സെക്രട്ടറി മഹാവീര്‍ സ്വിംഗിയും അമേരിക്കന്‍ സംഘത്തിന്കൗണ്ടര് ടെററിസം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കോര്‍ഡിനേറ്റര്‍ നാഥന് സെയില്‍സും നേതൃത്വം നല്കി.
ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന് അമേരിക്ക പാകിസ്ഥാന് നേരത്തേയും താക്കീത് നല്‍കിയിരുന്നു.
Discussion about this post