ഇസ്ലാമാബാദ് : ഇന്ത്യയുടെ പ്രതിരോധ ശേഷികളെ കുറിച്ച് തങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെന്നും അതു പറഞ്ഞ് ഭീഷണിപ്പെടുത്തേണ്ടതില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ സാഹിദ് ഹഫീസ് ചൗധരിയാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. ഇന്ത്യൻ സൈന്യത്തിന് പാകിസ്ഥാനെതിരെ നീങ്ങാനുള്ള ധൈര്യം നൽകുന്നത് ആർഎസ്എസാണെന്നും ബിജെപിയും ആർഎസ്എസും സംയുക്തമായി പാകിസ്ഥാനെതിരെ നടത്തുന്ന നീക്കങ്ങളാണ് ഇന്ത്യൻ സൈന്യം നടപ്പിലാക്കുന്നതെന്നും സാഹിദ് ഹഫീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഇന്ത്യയുടെ പ്രഹരശേഷി ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത് പാകിസ്ഥാനെതിരെ ഭീഷണിയുയർത്തുന്ന പ്രസ്താവനകൾ നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുമ്പോഴാണ് ഇന്ത്യയുടെ പ്രതിരോധ ശേഷികൾ തങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അതിനായി പാകിസ്ഥാന് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം പരമാർശങ്ങൾ നടത്തേണ്ടതില്ലെന്നും സാഹിദ് ഹഫീസ് ചൗധരി വ്യക്തമാക്കിയത്.
Discussion about this post