രാജ്യത്ത് പുതിയതായി ഭവനവായ്പയെടുക്കുന്നവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് എസ്ബിഐ. മൂന്നുതരത്തിലാണ് ആനുകൂല്യം ലഭിക്കുകയെന്ന് എസ്ബിഐയുടെ ട്വീറ്റില്‍ പറയുന്നു. പ്രൊസസിങ് ഫീസ് ഒഴിവാക്കി. ഉയര്‍ന്ന സിബില്‍ സ്കോര്‍ ഉള്ളവര്‍ക്ക് പലിശ നിരക്കില്‍ 0.10ശതമാനം കിഴിവ്(30 ലക്ഷത്തിനുമുകളില്‍ ഒരുകോടി രൂപവരെ വായ്പയെടുക്കുന്നവര്‍ക്ക്). എസ്ബിഐ യോനോ ആപ്പുവഴി വായ്പയ്ക്ക് അപേക്ഷിച്ചാല്‍ പലിശയില്‍ അധികമായി 0.5ശതമാനം കുറവും നേടാമെന്നാണ് ട്വീറ്റിൽ പറയുന്നത്.
നിലവില്‍ ഭവനവായ്പയ്ക്ക് ശമ്പള വരുമാനക്കാരില്‍ നിന്ന് 6.95 ശതമാനം മുതല്‍ 7.45ശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്നവരില്‍നിന്ന് ഇത് 7.10ശതമാനം മുതല്‍ 7.60ശതമാനംവരെയുമാണ്.
റിപ്പോ നിരക്കു(ഇബിആര്‍)പോലുള്ളവയുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ വായ്പകളുടെ പലിശ നിരക്ക് 6.65ശതമാനമാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആര്‍ബിഐ റിപ്പോ നിരക്ക് നാലുശതമാനത്തിലേയ്ക്ക് കുറച്ചതോടെ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഭവനവായ്പയ്ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്.
Discussion about this post