കൊറോണ വൈറസിനെ നിസാരമായി കാണരുതെന്നും മാസ്ക് ധരിക്കാൻ അഭ്യർഥിച്ചും ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ബോധവത്കരണവുമായെത്തിയത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണെന്നും വൈറസിനെ നിസാരമായി കാണരുതെന്നും അഭിഷേക് പറയുന്നു.
“പുറത്ത് പോകുമ്പോഴോ, മറ്റുള്ളവരോടൊപ്പമിരിക്കുമ്പോഴോ മാസ്ക് ധരിക്കുക, അത് വളരെ പ്രധാനമാണ്. നിസാരമായി കാണരുത്, സുരക്ഷിതരായിരിക്കൂ”. അഭിഷേക് പറയുന്നു.
അഭിഷേക് ഉൾപ്പടെ ബച്ചൻ കുടുംബത്തിലെ നാല് പേർക്കാണ് ഇക്കഴിഞ്ഞ ജൂലൈയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ആദ്യം അമിതാഭ് ബച്ചനും പിന്നാലെ അഭിഷേകിനും ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കും രോഗബാധ സ്ഥിരീകരിച്ചു.
നാല് പേരും മുംബൈ നാനാവതി ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞത്. ഐശ്വര്യയും മകളുമാണ് ആദ്യം രോഗം ഭേദമായി ആശുപത്രി വിടുന്നത്. പിന്നാലെ അമിതാഭ് ബച്ചനും രോഗം ഭേദമായി ആശുപത്രി വിട്ടു. ഏതാണ്ട് 29 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് അഭിഷേകിന് കോവിഡ് ഫലം നെഗറ്റീവാകുന്നത്.
Discussion about this post