ദോഹ : താലിബാൻ-അഫ്ഗാൻ സമാധാന സന്ധി സംഭാഷണങ്ങൾക്കിടയിൽ ശ്രദ്ധേയമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ പ്രസ്താവന.അഫ്ഗാനിസ്ഥാൻ സർക്കാരും താലിബാൻ ഭീകരസംഘടനയും തമ്മിലുള്ള സമാധാന ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടതും അത് നിയന്ത്രിക്കുന്നതും അഫ്ഗാൻ സർക്കാർ ആയിരിക്കണം.സർക്കാർ അത് നടപ്പിലാക്കേണ്ടത് രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിച്ചാവണമെന്നും ജയശങ്കർ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനുമായി ചരിത്ര ബന്ധമാണ് ഭാരതത്തിനുള്ളത്. അഫ്ഗാനിൽ സകല ഭാഗങ്ങളിലുമായി ഭാരതത്തിന്റെ കയ്യൊപ്പ് പതിഞ്ഞ നാനൂറിലധികം വികസന പദ്ധതികൾ ഉണ്ട്. ഇരുരാജ്യങ്ങളുടെയും ഈ സാംസ്കാരികമായ സൗഹൃദം നാൾക്കുനാൾ വളരുകയും രാജ്യങ്ങളെ വളർച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന ആത്മവിശ്വാസമുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി. ദശാബ്ദങ്ങളായി അഫ്ഗാനിസ്ഥാനിൽ സമാന്തര സർക്കാർ ഉണ്ടാക്കി പലഭാഗങ്ങളും കൈയടക്കി വെച്ചിരിക്കുന്ന താലിബാൻ സന്ധിസംഭാഷണത്തിന് തയ്യാറായത് വരാനിരിക്കുന്ന നല്ല നാളുകളുടെ സൂചനയായാണ് എല്ലാ രാഷ്ട്രങ്ങളും കാണുന്നത്.
Discussion about this post