വാഷിംഗ്ടൺ : ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലുള്ള ചൈനയുടെ സ്വാധീനത്തിന് വെല്ലുവിളി. മാലിദ്വീപുമായി പ്രതിരോധ സഹകരണ കരാറിൽ അമേരിക്ക ഒപ്പുവെച്ചു. ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിൽ സമ്പൂർണാധിപത്യം ലക്ഷ്യമിടുന്ന ചൈനയെ നേരിടുന്നതിനാണ് മാലിദ്വീപുമായി പ്രതിരോധ സഹകരണ കരാറിലേർപ്പെട്ടിരിക്കുന്നതെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗൺ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.
അമേരിക്കയുടെ സൗത്ത് ആൻഡ് സൗത്ത് ഈസ്റ്റ് ഏഷ്യ ഡിഫെൻസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായ റീഡ് വെർണെറും മാലീദ്വീപ് പ്രതിരോധ മന്ത്രി മരിയ ദീദിയുമാണ് സെപ്റ്റംബർ 10 – ന് ഫിലാഡൽഫിയയിൽ വെച്ച് പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചത്. ഇതുപ്രകാരം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി ഇരു രാജ്യങ്ങൾക്കും ഒരുമിച്ചു പ്രവർത്തിക്കാൻ സാധിക്കും. പ്രതിരോധ രംഗത്ത് അമേരിക്കയുടെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ ഉടമ്പടിയെന്ന് പെന്റഗൺ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ മുകളിലെ ആധിപത്യം എന്ന ചൈനയുടെ ചിരകാല സ്വപ്നത്തിന് മുകളിൽ കരിനിഴൽ വീഴ്ത്തുന്നതാണ് ഈ കരാർ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post