ലഹോര്‍ : പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎല്‍ (എന്‍) ഒഴികെയുള്ള വിവിധ മുസ്‌ലിം ലീഗ് കക്ഷികളെ ഒരുമിപ്പിച്ച് നേതാവായി രാഷ്ട്രീയരംഗത്തു മടങ്ങിവരാന്‍ പാക്കിസ്ഥാനിലെ മുന്‍ പട്ടാള ഭരണമേധാവി പര്‍വേസ് മുഷറഫ് നീക്കം തുടങ്ങി.
ഷരീഫ് സഹോദരന്മാരുടെ നയങ്ങളില്‍ എതിര്‍പ്പുള്ള എല്ലാ മുസ്‌ലിം ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുമിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്‍പ് യുണൈറ്റഡ് മുസ്‌ലിം ലീഗ് രൂപീകരിക്കാനാണ് എഴുപത്തിരണ്ടുകാരനായ മുഷറഫിന്റെ ശ്രമം.
നാലു വര്‍ഷം പ്രവാസത്തിലായിരുന്ന മുഷറഫ് 2013ലാണ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. രാജ്യദ്രോഹം അടക്കം ഒട്ടേറെ കേസുകളുടെ കുരുക്കിലാണ് ഇപ്പോള്‍.
Discussion about this post