അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. താൻ സ്വയം ഐസൊലേഷനിൽ പ്രവേശിക്കുകയാണെന്നും ഈ അടുത്ത ദിവസങ്ങളിലായി താനുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവരെല്ലാം ക്വാറന്റൈനിൽ പോകണമെന്നും നിർബന്ധമായും സർക്കാർ പുറത്തു വിട്ടിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് അരുണാചൽ പ്രദേശിൽ ഇതുവരെ കോവിഡ് ബാധിച്ചത് 6298 പേർക്കാണ്. ഇതിൽ, 4531 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.നിലവിൽ 1756 കോവിഡ് രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. അരുണാചൽ പ്രദേശിൽ ഇതുവരെ 11 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു.
Discussion about this post