Monday, January 18, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Column
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ കശ്മീർ വിഘടനവാദികളെ വിലക്കെടുത്ത് തുർക്കി; ഇന്ത്യയെ ആഗോള തലത്തിൽ അപമാനിക്കാൻ നീക്കം, ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വിനാശകരമായ മുഖമായി എർദോഗാൻ

by Brave India Desk
Sep 16, 2020, 10:30 am IST
in International
Share on FacebookTweetWhatsAppTelegram

ഇന്ത്യക്കെതിരെ വ്യാജവാർത്തകൾ നൽകി ആഗോള തലത്തിലെ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ നീക്കം. ഇതിനായി കശ്മീർ വിഘടനവാദികളെ തുർക്കി വിലക്കെടുക്കുന്നതായാണ് വിവരം. കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന തരത്തിൽ തുർക്കിഷ് മാധ്യമത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 15ന് വാർത്ത വന്നിരുന്നു. ലേഖനം തയ്യാറാക്കിയ റുവാ ഷാ, കശ്മീർ വിഘടനവാദി നേതാവ് അൽതാഫ് അഹമ്മദ് ഷായുടെ മകളാണ്. കശ്മീരിൽ തീവ്രവാദം പരിപോഷിപ്പിക്കുന്നതിന് വിദേശ ഫണ്ട് സ്വീകരിക്കുകയും ഹവാല ഇടപാടുകൾ നടത്തുകയും ചെയ്തതിന് 2017ൽ എൻ ഐ എ അൽതാഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ആഗോള തലത്തിൽ ഇന്ത്യക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യത തകർക്കുക എന്നതാണ് തുർക്കിയുടെ ലക്ഷ്യം. ഇതിനായി കശ്മീർ വിഘടവാദികളെ മാത്രമല്ല, പാകിസ്ഥാൻ മാധ്യമ പ്രവർത്തകരെയും തുർക്കി ഉപയോഗിക്കുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രീയം ലോകത്ത് ആകമാനം വ്യാപിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് എർദോഗൻ നീങ്ങുന്നത് എന്നത് വ്യക്തമാക്കുന്ന നടപടികളാണ് ഇതിലൂടെ വെളിപ്പെടുന്നത്.

തുർക്കിഷ് മാധ്യമങ്ങളായ അനദോളു, ടി ആർ ടി എന്നിവയിൽ ഇന്ന് ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് പാകിസ്ഥാനി മാധ്യമ പ്രവർത്തകരാണ്. എന്നാൽ നേരത്തെ അമേരിക്കൻ-ബ്രിട്ടീഷ് മാദ്ധ്യമ പ്രവർത്തകരായിരുന്നു ഇവയിൽ കൂടുതലായി പ്രവർത്തിച്ചിരുന്നത്. തീവ്ര ഇസ്ലാമിക ചിന്തയുള്ള മാധ്യമപ്രവർത്തകരെ തിരഞ്ഞു പിടിച്ച് ജോലി ഏൽപ്പിക്കുന്ന തുർക്കിയുടെ നടപടി മാധ്യമ രംഗത്തെ ഇസ്ലാമികവത്കരണത്തിന്റെ ഏറ്റവും ഭീകരമായ മുഖമായി വിലയിരുത്തപ്പെടുന്നു. പാകിസ്ഥാനും തുർക്കിക്കും അനുകൂലമായ വാർത്താ അന്തരീക്ഷം സൃഷ്ടിച്ച് ഇടഞ്ഞു നിൽക്കുന്ന സൗദി അടക്കമുള്ള പ്രബല ഇസ്ലാമിക രാജ്യങ്ങളെ തങ്ങളുടെ പക്ഷത്ത് ചേർത്ത് നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

തുർക്കിയിലെ വലിയൊരു വിഭാഗം ജനങ്ങളും സ്വതന്ത്ര ചിന്താഗതിക്കാരും മത ധ്രുവീകരണത്തിൽ താത്പര്യം പ്രകടിപ്പിക്കാത്തവരുമാണ്. എന്നൽ ഇവരെക്കൂടി മതത്തിന്റെ ചട്ടക്കൂടുകളിലേക്ക് ചുരുക്കി ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാനുള്ള എദോഗാന്റെ ശ്രമങ്ങളുടെ ഭാഗമാണ് വലിയ പ്രതിഫലം നൽകി പാകിസ്ഥാനി മാധ്യമ പ്രവർത്തകരെ നിയോഗിക്കുന്നതിന് പിന്നിൽ.

ഹഗിയ സോഫിയ അടക്കമുള്ള പൈതൃക സ്മാരകങ്ങളെ വർഗ്ഗീയവത്കരിക്കാനുള്ള ശ്രമങ്ങൾ ഇസ്ലാമിക വികാരം ആഗോള തലത്തിൽ ആളിക്കത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. ഇത്തരം നീക്കങ്ങളിലൂടെ ഇസ്ലാമിക ചിഹ്നങ്ങളുടെയും ഇസ്ലാമിക സ്ഥാപനങ്ങളുടെയും പുനസ്ഥാപകൻ എന്ന പദവി നേടിയെടുക്കാനും എർദോഗാൻ പദ്ധതിയിടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇസ്ലാമികവത്കരിക്കുക വഴി വരും തലമുറയെ തീവ്ര ചിന്താഗതിക്കാരാക്കി വളർത്തുവാനും അത് വഴി ഇസ്ലാമിക രാഷ്ട്രീയം വ്യാപിപ്പിക്കാനുമാണ് നീക്കം. യുവാക്കളിലെ സ്വതന്ത്ര ചിന്തകളും ശാസ്ത്രാവബോധവും നശിപ്പിച്ച് അവരെ മതത്തിന്റെ അടിമകളാക്കുന്ന ഭീകര സ്ഥിതി വിശേഷമാണ് തുർക്കി ഉന്നം വെക്കുന്നത്. ചൈന എപ്രകാരമാണോ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വരും തലമുറകളിൽ അടിച്ചേൽപ്പിക്കുന്നത്, അതിന് സമാനമായാണ് തുർക്കി ഇസ്ലാമിക രാഷ്ട്രീയം യുവക്കളിൽ കുത്തിവെക്കുന്നത്.

വിദ്യഭ്യാസത്തിൽ പിന്നിൽ നിൽക്കുന്ന വിഭാഗങ്ങളെ നിർബ്ബന്ധിച്ച് മതപാഠശാലകളിൽ എത്തിക്കുകയും ഇവരുടെ അസന്തുഷ്ടികളെയും അരക്ഷിതാവസ്ഥകളെയും മതത്തിലേക്ക് ചുരുക്കുകയും ചെയ്യുന്നു. അപകടകരമായ അവസ്ഥയിൽ ലഹരി പോലെ ഇവരിൽ മതം തലക്ക് പിടിക്കുന്നതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് തുർക്കിയുടെ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിൽ മതപ്രചാരണം സുഗമമായി നടപ്പിലാകാൻ മത -സാംസ്കാരിക വിഭാഗമായ ദിയാനെറ്റിനെ തുർക്കി ഫലപ്രദമായി ഉപയോഗിക്കുന്നു. മതചിഹ്നങ്ങളും ആശയങ്ങളും അടങ്ങിയ കലണ്ടറുകളും ലഘുലേഖകളും വിദ്യാലയങ്ങളിൽ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു.

ഇസ്ലാമിലെ വിഭാഗീയതയെയും തീവ്രമത ബോധനത്തിലൂടെ തുർക്കി ആളിക്കത്തിക്കുന്നു. മുപ്പതിൽ പരം വിഭാഗങ്ങളും നൂറോളം ഉപവിഭാഗങ്ങളുമായി വിഘടിച്ചു നിൽക്കുന്ന ഗോത്രസമൂഹങ്ങളിലെ സംഘർഷം സജീവമായി നിലനിർത്തി ഭ്രാന്തൻ വർഗീയവാദികളാക്കി ജനങ്ങളെ മാറ്റാനും എർദോഗാൻ ശ്രമിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനൊപ്പം പാകിസ്ഥാനിലെ മാധ്യമങ്ങളെയും വിലക്കെടുത്ത് മതരാഷ്ട്രീയത്തിന്റെ ഏറ്റവും വിനാശകരമായ മുഖം പുറത്തെടുക്കാൻ ശ്രമിക്കുകയാണ് എർദോഗാൻ.

ഏഷ്യയിൽ ഇസ്ലാമിക രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാൻ അറബ് രാജ്യങ്ങളെയും ഇന്ത്യയെയും തമ്മിൽ തെറ്റിക്കാൻ തുർക്കി ശ്രമിക്കുന്നു. ഇതിനായി മാധ്യമങ്ങളെ അവർ ഉപയോഗിക്കുന്നു. കശ്മീർ വിഷയത്തിൽ ഉൾപ്പെടെ ഇന്ത്യ മുസ്ലിങ്ങൾക്ക് എതിരാണെന്ന ആശയം അവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. പാക് അധീന കശ്മീരിലും ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലും പാകിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ ചിത്രങ്ങൾ, കശ്മീരിൽ ഇന്ത്യ നടത്തുന്ന മുസ്ലീം വേട്ടയായി പ്രചരിപ്പിക്കാൻ പാക് മാധ്യമ പ്രവർത്തരുടെ പിന്തുണ തേടുകയാണ് തുർക്കി. പാകിസ്ഥനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഓ ഐ സിയുടെ നിലപാട് മാറ്റവും അപകടകരമായ ഭീഷണിയാണ് ആഗോള സമാധാനത്തിന് സൃഷ്ടിക്കുന്നത്.

Tags: turkeypakistanMAINErdoganPolitical Islam
Share95TweetSendShare

Discussion about this post


Related Posts

പുല്‍വാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യമാണ്, പുതിയതായി ഒന്നുമില്ല: പിന്നിൽ ആരെന്ന് വ്യക്തമാക്കി അർണാബ് ഗോസ്വാമി

പാകിസ്ഥാനില്‍ നിന്നും മോചനം വേണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദിയുടെ ഫോട്ടോയുമായി വൻ റാലി: പാകിസ്ഥാനിൽ സ്ത്രീകളും കുട്ടികളും തെരുവില്‍

ബൈഡൻ അധികാരമേൽക്കുന്ന ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും: ആദ്യ വിദേശ സന്ദർശനം യുകെയിലേക്ക്

ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്‌ യു.കെ; ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ സന്ദര്‍ശനത്തിനൊരുങ്ങി ബോറിസ് ജോണ്‍സണ്‍

Next Post

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമെന്ന് കേന്ദ്രം രാജ്യസഭയിൽ; സമഗ്ര അന്വേഷണത്തിന് എൻ ഐ എ

Latest News

‘മമതയെ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തും, ഇല്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കും‘; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് സുവേന്ദു അധികാരി

കോങ്ങാട് എം എൽ എ വിജയദാസ് അന്തരിച്ചു

ചൈനക്കെതിരെ രണ്ടും കൽപ്പിച്ച് ഇന്ത്യ; റഷ്യയിൽ നിന്നും അടിയന്തരമായി മിഗ്, സുഖോയ് യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണ

അരുണാചൽ പ്രദേശിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് വാർത്ത; സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്രം

‘സംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനം, കർഷക നിയമങ്ങൾ രാജ്യത്തിന് ഗുണകരം‘; കേരളം ഭരിക്കാൻ ഏറ്റവും യോഗ്യത ബിജെപിക്കെന്ന് ജേക്കബ് തോമസ്

കശ്മീരിൽ വികസന നടപടികൾ തുടർന്ന് കേന്ദ്രം; ചരിത്രത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ടതിന്റെ ആഹ്ളാദത്തിൽ ടാന്റ ഗ്രാമം

ഇന്ന് 3346 പേർക്ക് കൊവിഡ്; 17 മരണം

ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാൻ ഒരു സിനിമയെടുക്കുമ്പോൾ പോലും ശരണംവിളി പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമന ചിന്ത : ശോഭ സുരേന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Facebook
  • Column
  • Entertainment
  • Sports
  • Technology

© Brave India News