തിരുവനന്തപുരം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി തൗഫീഖിനെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പ്രതികൾ ഒളിവിലാണെന്നും ഇവരെ വൈകാതെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത് തൗഫീഖിനെ റിമാൻഡ് ചെയ്തു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വശീകരിച്ച് തൗഫീഖ് വീഡിയോ കോളിലൂടെ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി. ഇതുവെച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിന് ഇരയാക്കിയത്. തന്നെ ബ്ലാക്ക്മെയിൽ ചെയ്തുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്.
Discussion about this post