ന്യൂഡൽഹി : ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് സംഘടിപ്പിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ഇന്ന് നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ പത്താമത്തെ യോഗം വിർച്വലായിട്ടായിരിക്കും നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയെ പ്രതിനിധീകരിച്ച് നയതന്ത്രജ്ഞനായ യാങ് ജിലേചിയും യോഗത്തിൽ പങ്കെടുക്കും.
റഷ്യയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ദേശീയ സുരക്ഷയ്‌ക്കെതിരെയുള്ള ഭീഷണികളെയും വെല്ലുവിളികളെയും കുറിച്ച് ബ്രിക്‌സ് രാജ്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് സൂചനകൾ.റഷ്യൻ ഫെഡറേഷന്റെ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പട്രുഷെവ് ആയിരിക്കും യോഗത്തിൽ റഷ്യയെ പ്രതിനിധീകരിക്കുക. സെപ്റ്റംബർ ആദ്യവാരത്തിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ബ്രിക്സ് യോഗത്തിൽ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പങ്കെടുത്തിരുന്നു.
Discussion about this post