ന്യൂഡൽഹി : ജമ്മു കശ്മീരിലുള്ള ഗഡികലിലെ ഹൈവേയ്ക്കു സമീപത്തു നിന്നും സൈന്യം 52 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു.കൃത്യസമയത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തി നശിപ്പിച്ചതിനാൽ പുൽവാമ ആക്രമണത്തിന് സമാനമായ ദുരന്തമാണ് ഒഴിവായതെന്ന് സൈന്യം വ്യക്തമാക്കി.സൂപ്പർ 50 എന്ന് വിശേഷിപ്പിക്കുന്ന സ്ഫോടക വസ്തുക്കളാണ് സൈന്യം കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു.
ഗഡികൽ ഹൈവേയ്ക്ക് സമീപം രാവിലെ 8 മണിയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്. തോട്ടത്തിലെ സിന്തറ്റിക്ക് ടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നത്.സിന്തറ്റിക്ക് ടാങ്കിൽ നിന്നും കണ്ടെത്തിയത് 416 പാക്കറ്റ് സ്ഫോടകവസ്തുക്കളാണ്. തുടർന്ന് നടത്തിയ തിരച്ചിലിൽ മറ്റൊരു ടാങ്കിൽ നിന്നും 50 ഡിറ്റണേറ്ററുകളും കണ്ടെത്തി.പുൽവാമ ആക്രമണം നടന്നിടത്ത് നിന്നും 9 കി. മീ അകലെയാണ് ഈ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലം.40 സൈനികരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണം നടന്നത് 2019 ഫെബ്രുവരിയിലാണ്.













Discussion about this post