ലഖ്‌നൗ : ഉത്തർപ്രദേശിലെ ലൗ ജിഹാദും മതപരിവർത്തനവും കർശനമായി നിരോധിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപരിവർത്തനം കുറ്റകരമാക്കുന്ന പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഹിന്ദു സമൂഹത്തെയും മറ്റു മതവിഭാഗങ്ങളെയും ഇസ്ലാമിക തീവ്രവിഭാഗങ്ങൾ ചതിയിൽപ്പെടുത്തി മതംമാറ്റുന്ന പ്രവണത വർധിച്ചു വരുന്നതിനാലാണ് ഇത്തരത്തിലൊരു നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, ലൗ ജിഹാദ് സംഭവങ്ങൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ യോഗി സർക്കാർ നിയോഗിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ പുതിയ നീക്കം. ‘ നടപടിക്രമങ്ങൾ തയ്യാറാക്കി വരികയാണ്. ഫലപ്രദമായി മതപരിവർത്തനത്തെ തടയുന്ന നിലവിലുള്ള നിയമങ്ങളും പരിശോധിക്കും’ – യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. നിലവിൽ, അരുണാചൽപ്രദേശ്, ഒഡീഷ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് ഉൾപ്പെടെയുള്ള രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലാണ് മതപരിവർത്തന നിരോധന നിയമം നടപ്പിലുള്ളത്.
Discussion about this post