ലഡാക്ക് അതിർത്തിയിൽ ചൈന നടത്തുന്ന സൈനിക നീക്കങ്ങളുടെ വിവരങ്ങൾ പുറത്ത്. ഗാൽവൻ താഴ്‌വര, ഗോഗ്രാം മേഖല, പാംഗോങ് തടാകതീരം എന്നിവിടങ്ങളിൽ വൻതോതിൽ ചൈനീസ് സാന്നിധ്യമുണ്ടെങ്കിലും ചൈനയുടെ ലക്ഷ്യം ഡെപ്സാംഗ് സമതലമാണെന്നാണ് സൂചനകൾ.ഇതു സംബന്ധിച്ച് സുരക്ഷാ ഏജൻസികൾ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമതല മേഖലയായ ഡെപ്സാംഗ് പിടിച്ചെടുക്കുക വഴി, സൈനിക തലത്തിൽ ഇന്ത്യക്കു മേൽ മേൽക്കൈ നേടാൻ ചൈനയ്ക്ക് സാധിക്കും. അതു കൊണ്ടു തന്നെ, മറ്റിടങ്ങളിൽ സംഘർഷ സാഹചര്യം സൃഷ്ടിച്ച് ഇന്ത്യൻ സേനകളുടെ ശ്രദ്ധ തിരിച്ചതിനു ശേഷം ഡെപ്സാംഗിൽ മുന്നേറ്റം നടത്തുകയാണ് ചൈനയുടെ ഉദ്ദേശമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, അതിർത്തി സംഘർഷത്തിൽ സൈന്യത്തിന് പൂർണ പിന്തുണയർപ്പിച്ചും ചൈനീസ് പ്രകോപനത്തിനെ അപലപിച്ചും ലോകസഭയിലും രാജ്യസഭയിലും സംയുക്ത പ്രമേയം കൊണ്ടു വരാനുള്ള നിർദ്ദേശം കേന്ദ്രം പ്രതിപക്ഷ പാർട്ടികൾക്ക് മുന്നിൽ വച്ചിട്ടു
Discussion about this post