കൊറോണക്ക് പിന്നാലെ ചൈനയിൽ മറ്റൊരു ഭീകരരോഗം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. പുരുഷന്മാരുടെ പ്രത്യുൽപാദന ശേഷി നശിപ്പിക്കുന്ന, മാരക ബ്രൂസെല്ല ബാക്ടീരിയയുണ്ടാക്കുന്ന ബ്രൂസെല്ലോസിസ് രോഗം ചൈനയിൽ കണ്ടെത്തിയെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.ഇതിനോടകം തന്നെ 3245 പേർക്ക് രോഗബാധയേറ്റു കഴിഞ്ഞു. ലാൻസാഹു ആരോഗ്യ കമ്മീഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്.
വളർത്തു മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ ബാക്ടീരിയ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ടുകളുണ്ട്.ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ പനി, തലവേദന, ക്ഷീണം, ശരീരവേദന തുടങ്ങിയവയാണ്. ഈ രോഗം ബാധിച്ചാൽ ചിലരിൽ ആരോഗ്യപ്രശ്നങ്ങൾ ജീവിതകാലം മുഴുവൻ തുടരാനുള്ള സാധ്യതയുണ്ട്.











Discussion about this post