തിരുവനന്തപുരം: തെക്കൻ ചൈന കടലിൽ രൂപം കൊണ്ട ന്യോൾ ചുഴലിക്കാറ്റിന്റെ പ്രഭാവം സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോഡ്, ജില്ലകളിലാണ് റെഡ് അലർട്ട്. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
‘ന്യോൾ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് സെപ്തംബർ 23 ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ കടലിൽ 50 – 55 കിലോമീറ്റർ വരെയും കരയിൽ ചിലയിടങ്ങളിൽ കാറ്റിന്റെ വേഗം 45 – 50 വരെയും വരും ദിവസങ്ങളിൽ വർദ്ധിക്കും എന്നും മുന്നറിയിപ്പുണ്ട്.
Discussion about this post