Wednesday, August 17, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘മുസ്ലീങ്ങൾ കേരളത്തിലേക്ക് കുടിയേറണം‘; വിവാദ മുസ്ലീം പണ്ഡിതൻ സാക്കിർ നായികിന്റെ ആഹ്വാനം വിലയിരുത്തലുകൾക്ക് വിധേയമാകുന്നു

by Brave India Desk
Sep 19, 2020, 06:10 pm IST
in India, Article
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ മുസ്ലീങ്ങൾ കേരളത്തിലേക്ക് കുടിയേറണമെന്ന വിവാദ മുസ്ലീം പണ്ഡിതൻ സാക്കിർ നായിക്കിന്റെ ആഹ്വാനം ചർച്ചയാകുന്നു. കേരളം ഇസ്ലാമികവാദത്തിന് പറ്റിയ ഭൂമികയാണെന്നും ഇവിടെ ഹിന്ദുത്വ ശക്തികൾ ദുർബലമാണെന്നും കഴിഞ്ഞ മാസം സാക്കിർ നായിക് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ വർദ്ധിച്ചു വരുന്ന മുസ്ലീം ജനസംഖ്യയും ഹിന്ദു ജനന നിരക്കിലെ കുറവും ഇസ്ലാമികവത്കരണത്തിന് അനുകൂല ഘടകങ്ങളാണെന്നും സാക്കിർ നായിക് ചൂണ്ടിക്കാട്ടുന്നു. ദേശീയവാദികളായ മുസ്ലീങ്ങളെയല്ല, മറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളോട് ചേർന്നു നിൽക്കുന്ന വിഭാഗമാണ് സാക്കിർ നായികിന്റെ ലക്ഷ്യമെന്നത് വ്യക്തമാണ്.

കേരളത്തിൽ ബിജെപി അധികാര ശക്തിയായി മാറാത്തത് ഇസ്ലാമികവത്കരണത്തിന് ഗുണകരമാണെന്നും സാക്കിർ നായികിന്റെ ആഹ്വാനങ്ങളിൽ നിന്ന് മറ്റ് മുസ്ലീം പണ്ഡിതർ വ്യാഖ്യാനിച്ചിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്ന തരത്തിൽ പ്രസംഗിച്ചതിനും യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിച്ചതിനും എൻ ഐ എ അന്വേഷണം നേരിടുന്ന സാക്കിർ നായിക് നിലവിൽ  മലേഷ്യയിലാണ് ഉള്ളത്.

Stories you may like

ഐഎസിനെ സഹായിക്കുന്നയാളെ കണ്ടെത്താൻ തിരുവനന്തപുരത്ത് എന്‍ഐഎ റെയ്ഡ് : ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തു

യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതക കേസ് എന്‍ഐഎക്ക്

അഫ്ഗാനിസ്ഥാനിൽ നിന്നും നാടുകടത്തപ്പെട്ട നശീദുൾ ഹംസഫർ എന്ന 26കാരനെ 2018 സെപ്റ്റംബറിൽ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പിടിയിലായ ഇയാളിൽ നിന്നാണ് തീവ്രവാദ പ്രവർത്തനങ്ങളിൽ സാക്കിർ നായികിന്റെ സ്വാധീനം ദേശീയ ഏജൻസികൾക്ക് വ്യക്തമാകുന്നത്.

ഭീകരവാദ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്ന പ്രഭാഷണങ്ങൾ നടത്തിയത് കൂടാതെ വിവിധ സംഘടനകൾ മുഖേനയും സാക്കിർ നായിക് കേരളത്തിൽ ഇസ്ലാമിക ധ്രുവീകരണത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകൃഷ്ടരായ യുവാക്കൾ ഏറ്റവും കൂടുതൽ കേരളത്തിൽ നിന്നാണെന്നും അവരിൽ ഭൂരുപക്ഷം പേരിലും സാക്കിർ നായിക് നേരിട്ടോ അല്ലാതെയോ സ്വാധീനം ചെലുത്തിയിരുന്നുവെന്നതും അപകടകരമായ വസ്തുതയാണ്.

തുടർന്ന് 2019ൽ കേരളത്തിലാകമാനം എൻ ഐ എ നടത്തിയ പരിശോധനകളിൽ നിരോധിത ലഘുലേഖകൾ പലയിടങ്ങളിൽ നിന്നും കണ്ടെടുത്തിരുന്നു. ചില മാധ്യമ സ്ഥാപനങ്ങൾക്കും, സാക്കിർ നായികുമായും ബന്ധപ്പെട്ട സംഘങ്ങളുമായും ബന്ധമുള്ളതായി വാർത്തകൾ വന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പിടിയിലായ നൂറ്റിമുപ്പതോളം വ്യക്തികളും സാക്കിർ നായികിന്റെ പ്രസംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരുന്നതായി സമ്മതിച്ചിരുന്നു.

9 അൽഖ്വയിദ ഭീകരരെ എൻ ഐ എ പിടികൂടിയ പശ്ചാത്തലത്തിലാണ് സാക്കിർ നായികിന്റെ വാക്കുകൾ വീണ്ടും പ്രസക്തമാകുന്നത്. 6 ഭീകരർ ബംഗാളിൽ നിന്നും 3 പേർ കേരളത്തിൽ നിന്നുമാണ് പിടിയിലായിരിക്കുന്നത്. സാക്കിർ നായികിന്റെ പ്രസംഗങ്ങൾക്ക് ധാരാളം ആരാധകരുള്ള ബംഗ്ലാദേശി ഭീകര സംഘടനകൾ പശ്ചിമ ബംഗാളിലെ മുസ്ലീം യുവാക്കളെ വലിയ തോതിൽ സ്വാധീനിക്കുന്നതായി റിപ്പോർട്ടുകൾ നിലവിലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന് കേരളത്തിൽ നിർണ്ണായക സ്വാധീനമുണ്ടെന്ന എൻ ഐ എ കണ്ടെത്തലുകളും പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച വസ്തുതകളും യാഥാർത്ഥ്യമാണ്.

ദിനം പ്രതി കേരളത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുമ്പോൾ കേരളം ഇന്ത്യയിലെ ഭീകരവാദത്തിന്റെ കേന്ദ്രമാകുന്നുവെന്ന ബിജെപിയുടെ നിരീക്ഷണവും സാക്കിർ നായികിന്റെ ആഹ്വാനങ്ങളും ഇടത് വലത് മുന്നണികളുടെ അപകടകരമായ മൗനവും വോട്ട് ബാങ്ക് രാഷ്ട്രീയവും പരസ്പര പൂരകങ്ങളാകുകയാണ്.

Tags: niaislamic statezakir naik
Share64TweetSendShare

Discussion about this post


Latest stories from this section

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

Next Post

പാക്കിസ്ഥാന് തിരിച്ചടി; രാജ്യത്തിന് കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കുന്ന നടപടിക്ക് നീക്കവുമായി ഇന്ത്യ

Latest News

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

‘എകെജി സെന്ററിൽ പടക്കമെറിഞ്ഞത് കോൺഗ്രസ് ആണെന്ന് പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ‘: പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ

കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്ക്; ഇഡി അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

‘ പകൽ ഉറങ്ങും, രാത്രിയിൽ ഉണരും,വീട്ടുകാരോട് സംസാരിക്കാറില്ല’: ലബനിൽ പോയ ശേഷമാണ് മകൻറെ സ്വഭാവം മാറിയതെന്ന്  ഹാദി മേതറിൻറെ അമ്മ

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

‘ആ ഭീകരൻ ഇനി ഭൂമിയിലില്ല’ : അൽ-ഖ്വയ്ദ തലവനെ വധിച്ച് അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies