തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടുത്തത്തെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വൈകും.തീപിടിത്തത്തെ സംബന്ധിച്ച അന്വേഷണത്തിന്റെ ഒരു ഘട്ടം പൂർത്തിയായെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയുമൊരു മാസം കൂടി വൈകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.ശാസ്ത്രീയ തെളിവുകളുടെ പരിശോധനാഫലം ലഭിക്കാത്തതിനാലാണ് അന്വേഷണ റിപ്പോർട്ട് വൈകുന്നതെന്നാണ് വിശദീകരണം.
തീപിടുത്തത്തിൽ അസ്വാഭാവികതകൾ ഒന്നുമില്ലെന്ന് ഫയർഫോഴ്സും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഫോറൻസിക് പരിശോധനാ ഫലവും കെമിക്കൽ പരിശോധനാ ഫലവും ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താൻ കഴിയുകയുള്ളുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത് ആഗസ്റ്റ് 25നാണ്.
Discussion about this post