ലണ്ടൻ : പാകിസ്ഥാനെന്ന രാഷ്ട്രം യഥാർത്ഥത്തിൽ ഭരിക്കുന്നത് സൈന്യമാണെന്ന് മുൻ പ്രസിഡണ്ട് നവാസ് ഷരീഫ്.പാകിസ്ഥാന്റെ എക്കാലത്തെയും ചരിത്രം അങ്ങനെയാണ്. നിയമാനുസൃതമായി പ്രസിഡന്റ് ഉണ്ടെങ്കിലും യഥാർത്ഥ പരമാധികാരിയായി ആഭ്യന്തര വകുപ്പിന്റെ പ്രധാന പദവികളിൽ ഏതിലെങ്കിലുമൊരു മിലിട്ടറി ഉദ്യോഗസ്ഥൻ ഉണ്ടാകും.സർക്കാരിന് സമാന്തരമായി അവർ മറ്റൊരു സർക്കാർ നടത്തും. രാഷ്ട്രത്തിനുള്ളിലെ മറ്റൊരു രാഷ്ട്രം പോലെയാണ് പാകിസ്ഥാൻ സൈന്യമെന്ന് നവാസ് ഷെരീഫ് വെളിപ്പെടുത്തി.പ്രധാന പ്രതിപക്ഷ നേതാക്കൾ എല്ലാവരുമടങ്ങുന്ന ഒരു വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുൻ പാക് ഭരണാധികാരി നവാസ് ഷെരീഫ്.
രാജ്യദ്രോഹക്കുറ്റത്തിന് പാകിസ്ഥാനിൽ വിചാരണ നേരിടുന്ന ഷെരീഫ്, ലണ്ടനിൽ നിന്നാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്.വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടനിലാണ് നവാസ് ഷെരീഫ്.കോൺഫറൻസിന്റെ മിക്കഭാഗങ്ങളും സെൻസർ ചെയ്താണ് പാകിസ്ഥാനിലെ ടിവി ചാനലുകളിൽ പ്രദർശിപ്പിച്ചത്.
Discussion about this post