കണ്ണൂര്‍ മട്ടന്നൂര്‍ നടുവനാട് വീട്ടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ യുവാവിന് പരിക്കേറ്റു. മുനാച്ച എന്ന രാജേഷിനാണ് പരിക്കേറ്റത്. നിടിയാഞ്ഞിരം വേളപ്പൊയിലെ വീട്ടില്‍ വെച്ചാണ് സംഭവം.
ഇയാളെ പരിയാരത്തെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മട്ടന്നൂര്‍ പോലീസ് സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.












