മുംബൈ: മഹാത്മാ ഗാന്ധിയുടെയും നെല്സന് മണ്ടേലയുടെയും പേരില്‍ ഗാന്ധി മണ്ടേല പരമ്പര ആരംഭിക്കാന്‍ ബിസിസിഐയും ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയായി.
‘ഫ്രീഡം ട്രോഫി’ എന്ന പേരിയലുള്ള ട്രോഫിയ്ക്കായാകും പരമ്പരയില്‍ ഇരു ടീമുകളും പോരാടുക. ഇരു രാജ്യങ്ങളുടെയും സ്വാതന്ത്ര്യ പോരാട്ടങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് പരമ്പര നടത്താന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തീരുമാനിച്ചിരിക്കുന്നത്.
മൂന്ന് ടി20കളും അഞ്ച് ഏകദിനങ്ങളും നാല് ടെസ്റ്റുകളും ഉള്‍പ്പെടുന്നതാണ് പരമ്പര. ആദ്യ പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്ക ഒക്ടോബറില്‍ ഇന്ത്യയില്‍ എത്തും. ഒക്ടോബര്‍ രണ്ടിനാരംഭിക്കുന്ന പര്യടനം ഡിസംബര്‍ മൂന്നിനാകും അവസാനിക്കുക.
Discussion about this post